നാസറാണോ? അതെല്ലോ, വിളികേല്‍ക്കാന്‍ ഒന്നല്ല, ഒരുപാടു പേരുണ്ട്; സ്‌നേഹ സംഗമം സംഘടിപ്പിച്ച് കൈരളി നാസര്‍ കൂട്ടായ്മ


പേരാമ്പ്ര: കൈരളി നാസര്‍ കൂട്ടായ്മ കൊയിലാണ്ടി താലൂക്ക് സ്‌നേഹ സംഗമം സംഘടിപ്പിച്ചു. കൊളത്തൂര്‍ നാസര്‍ സാഹിബിന്റെ വീട്ടില്‍ വെച്ച് നടന്ന സംഗമത്തിന്റെ ഉദ്ഘാടനം നാസര്‍ കൂട്ടായ്മയുടെ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം നാസര്‍ എസ്.ഐ നന്‍മണ്ട നിര്‍വ്വഹിച്ചു.

നാസര്‍ തട്ടുകട കൊയിലാണ്ടി ആദ്ധ്യക്ഷത വഹിച്ചു. പ്രയാസപെടുന്ന ‘നാസര്‍’മാര്‍ക്ക് താങ്ങും തണലുമായി ഈ കൂട്ടായ്മ ഉണ്ടാകുമെന്ന് സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ കോഴിക്കോട് ജില്ലാ പ്രസിഡന്റ് നാസര്‍ എളയടത്ത് പറഞ്ഞു.

നീറ്റ് പരീക്ഷയില്‍ 57ാം റാങ്ക് നേടിയ ഷാഹില്‍ അബ്ദുല്‍ നാസറിനെ ചടങ്ങില്‍ ആദരിച്ചു. നാസര്‍ ഹലോ ഈങ്ങാപുഴ, നാസര്‍ സാഗര്‍ വടകര, നാസര്‍ ടി പി, വാളൂര്‍ നാസര്‍, പി കെ കെ നാസര്‍ മാര്‍ക്കറ്റ് വടകര, നാസര്‍ ദസ്തക്കീര്‍ താമരശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.

നാസര്‍ കൊളത്തൂര്‍ സ്വാഗതവും നാസര്‍ കടിയങ്ങാട് നന്ദിയും പറഞ്ഞു. ഇശല്‍ സദ്ധ്യ സംഗമത്തെ ധന്യമാക്കി. സംഗമത്തില്‍ പുതിയ വര്‍ക്കിംങ്ങ് സെക്രട്ടറിയായി നാസര്‍ കടിയങ്ങാടിനേയും സെക്രട്ടറിയായി നാസര്‍ പി.കെ കെ ചാലിക്കര നാസര്‍ മാക്കണ്ടാരി കാവുംന്തറയേയും തെരഞ്ഞടുത്തു.