നാളെ ഞായർ; നിയന്ത്രണങ്ങൾ മുറുകുമ്പോൾ നാളെ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ


കോഴിക്കോട്: അതിവേഗം ബഹുദൂരം പിന്നിട്ടിരിക്കുന്ന കോവിഡ് വ്യാപനത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി സംസ്ഥാനം. മൂന്നാം തരംഗത്തിൽ ഒമൈക്രോണും ഡെൽറ്റയുമൊക്കെ ചേർന്നപ്പോൾ കോവിഡ് സംസ്ഥാനത്തെയാകെ വരിഞ്ഞു മുറുക്കിയിരിക്കുകയാണ്. അരലക്ഷത്തോളമെത്തി സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ.

കോവിഡ് പിടിമുറുക്കുമ്പോൾ നിയന്ത്രണങ്ങളും ശക്ത്തമാക്കുകയാണ് സംസ്ഥാനം. നാളെ ഞായറാഴ്ച ലോക്കഡൗണിനു തത്തുല്യമായ നിയന്ത്രണങ്ങളാണ് സംസ്ഥാന സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂവെന്നും ഉത്തരവിൽ പറയുന്നു.

നാളെത്തെക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ:

•ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ പാടില്ല. പാ‌ര്‍സല്‍ വാങ്ങണമെന്നാണ് നിർദേശം.

•പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ മാത്രം പ്രവർത്തിക്കാം

•വാഹന പരിശോധനയുണ്ടായിരിക്കും, ഒഴിവാക്കാനാവുന്നവ ഒഴിവാക്കി അത്യാവിശ സാഹചര്യങ്ങളിൽ മാത്രം പുറത്തു പോവുക.

•മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം.

•മതപരമായ ചടങ്ങൾക്കും, വിവാഹ- മരണാനന്തര ചടങ്ങുകൾക്കും 20 പേരെ മാത്രമേ അനുവദിക്കുകയുള്ളു.

• ദീർഘദൂര ബസ്, ട്രെയിൻ, വ്യോമ സർവീസുകൾ അനുവദിക്കും.

• വിനോദ സഞ്ചാര ആവശ്യത്തിനായി ഞായറാഴ്ച ദിവസത്തേക്ക് മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് താമസരേഖകൾ ഉണ്ടെങ്കിൽ ഹോട്ടൽ/ റിസോർട്ട് എന്നിവിടങ്ങളിലേക്ക് കാറുകളിലും ടാക്സികളിലും യാത്ര അനുവദിക്കും.

• വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനൽ/സ്റ്റോപ്/സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്ന്പൊതുഗതാഗതം, സ്വകാര്യ വാഹനങ്ങൾ, ടാക്സികൾ, ചരക്ക് വാഹനങ്ങൾ എന്നിവ സർവീസ് നടത്താൻ അനുവദിക്കും. കോവിഡ് മാനദണ്ഡ പ്രകാരമുള്ള യാത്രരേഖകളോ ടിക്കറ്റോ യാത്രക്കാരുടെ കൈവശമുണ്ടെങ്കിൽ മാത്രമേ യാത്ര അനുവദിക്കൂ.

• നാളെ കള്ള് ഷാപ്പുകൾ തുറക്കുമെങ്കിലും ബെവ്കോ ഔട്ട്‌ലെറ്റുകളും ബാറുകൾ പ്രവർത്തിക്കില്ല.

• ബീച്ചുകൾ, തീം പാർക്കുകൾ, വ്യാപാരസ്ഥാപനങ്ങൾ, മാളുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ആൾക്കൂട്ടം ഉണ്ടാവുന്നില്ലെന്നും കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങളും ഉറപ്പുവരുത്തണം. ഇവിടങ്ങളിൽ നിശ്ചിത മീറ്ററിനകത്ത് സാനിറ്റൈസർ ലഭ്യമാക്കണം.

•അര്‍ദ്ധരാത്രി മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും.