നാളെയുടെ പുതുതലമുറകള്‍ നന്മയുടെ വഴിയെ വളരണം; വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു


പേരാമ്പ്ര: വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ‘കുട്ടികള്‍ക്കൊപ്പം എന്ന പേരില്‍ ഗൂഗിള്‍ മീറ്റ് വഴിയാണ് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ബോധവല്‍ക്കരണ ക്ലാസ് നടത്തിയത്. കോഴിക്കോട് ചൈല്‍ഡ് ലൈന്‍ ഓഫീസര്‍ സിബി ജോസ് ക്ലാസ് നയിച്ചു.

സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പി സന്തോഷ് അധ്യക്ഷത വഹിച്ചു . സീനിയര്‍ അസിസ്റ്റന്റ് പി എ സെലീന , കൗണ്‍സിലര്‍ സില്‍ജി ജോസ് പി ലില്ലി, വിദ്യാര്‍ത്ഥി പ്രതിനിധികളായ ദേവിക വി സി, ഗോപിക ടി എന്നിവര്‍ സംസാരിച്ചു.ഹെഡ്മാസ്റ്റര്‍ ബാലന്‍ വടക്കയില്‍ സ്വാഗതം പറഞ്ഞു.