നാളെയും മറ്റന്നാളും ഹോട്ടലുകളില്‍ പാഴ്സല്‍ കൗണ്ടറുകള്‍ മാത്രം


തിരുവനന്തപുരം: ശനിയാഴ്ചയും ഞായറാഴ്ചയും ഹോട്ടലുകളില്‍ പാഴ്സല്‍ കൗണ്ടറുകള്‍ മാത്രം പ്രവര്‍ത്തിക്കാം. വീടുകളില്‍ എത്തിച്ചുനല്‍കുകയുമാവാം. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ളവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അത്യാവശ്യ സേവനങ്ങള്‍ക്കുള്ള കേന്ദ്ര-സംസ്ഥാന ഓഫീസുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. അടിയന്തര സേവനങ്ങളുമായി ബന്ധപ്പെട്ട കമ്പനികള്‍, വ്യവസായ സ്ഥാപനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം.

പഴം, പാല്‍, പച്ചക്കറി, ഭക്ഷ്യവസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാം. വീടുകളില്‍ സാധനങ്ങള്‍ എത്തിക്കാനും അനുവാദമുണ്ട്. ദീര്‍ഘദൂര യാത്രകള്‍ക്ക് തടസ്സമില്ല. പൊതുഗതാഗത വാഹനങ്ങള്‍ക്കും ചരക്കു വാഹനങ്ങള്‍ക്കും സര്‍വീസ് നടത്താം. സ്വകാര്യ വാഹനങ്ങള്‍ക്കും ടാക്‌സികള്‍ക്കും സര്‍വീസ് നടത്താം.