നാല് പഞ്ചായത്തുകളില്‍ പുതിയ രോഗികളില്ല; പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 47 പേര്‍ക്ക്
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് കണക്കുകളില്‍ നേരിയ വര്‍ദ്ധനവ്. 47 പുതിയ കൊവിഡ് കേസുകളാണ് മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 31 പേര്‍ക്കായിരുന്നു പേരാമ്പ്ര മേഖലയില്‍ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായ മുഴുവനാളുകള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
മേഖലയില നാല് പഞ്ചായത്തുകളില്‍ ഇന്നാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല എന്നത് ഏറെ ആശ്വാസം നല്‍കുന്നതാണ്. ചെറുവണ്ണൂര്‍, കൂത്താളി, തുറയൂര്‍, കായണ്ണ എന്നീ പഞ്ചായത്തുകളിലാണ് പുതിയ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യാതിരുന്നത്. മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ അഞ്ചില്‍ താഴെ കേസുകള്‍ മാത്രമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
മേപ്പയ്യൂര്‍, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലാണ് പത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 18പേര്‍ക്കാണ് മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മൂന്ന് പേര്‍ക്കായിരുന്നു മേപ്പയ്യൂരില്‍ രോഗം സ്ഥിരീകരിച്ചത്. 11കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചക്കിട്ടപ്പാറ പഞ്ചായത്താണ് രണ്ടാമതുള്ളത്.
പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍:
പേരാമ്പ്ര – 4
അരിക്കുളം – 3
ചക്കിട്ടപ്പാറ – 11
ചങ്ങരോത്ത് – 3
ചെറുവണ്ണൂര്‍ – 0
കായണ്ണ – 0
കീഴരിയൂര്‍- 4
കൂത്താളി – 0
മേപ്പയ്യൂര്‍ – 18
നൊച്ചാട്- 4
തുറയൂര്‍ – 0