അലൂമിനിയം പാത്രം കുടുങ്ങി ശ്വാസംകിട്ടാതെ നാദാപുരത്തെ ഒരു വയസുകാരന്‍; രക്ഷകരായത് ചേലക്കാട്ടെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍


നാദാപുരം: അലൂമിനിയം പാത്രം തലയില്‍ കുടുങ്ങിയ ഒരു വയസുകാരന് രക്ഷകരായി ചേലക്കാട്ടെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍. കുട്ടിയുടെ തലയില്‍ കുടുങ്ങിയ അലൂമിനിയം പാത്രം കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റി.

ഇയ്യങ്കോട് കോറോത്ത് ജമാലിന്റെ മകന്‍ ഷന്‍സയുടെ തലയാണ് അലൂമിനിയം പാത്രത്തില്‍ കുടുങ്ങിയത്. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെ കുട്ടിയെയുംകൊണ്ട് വീട്ടുകാര്‍ ചേലക്കാട് ഫയര്‍സ്റ്റേഷനിലേക്ക് എത്തി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ടാണ് കട്ടര്‍ ഉപയോഗിച്ച് പാത്രം മുറിച്ചുമാറ്റിയത്.