നാദാപുരത്ത് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഉമ്മ മാനസിക രോഗിയല്ല, പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
നാദാപുരം: യുവതി ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തൂണേരി പേരോട് മഞ്ഞനാംപുറത്ത് സുബീന മുംതാസ് (30) മൂന്നു വയസ്സുകാരായ മക്കള്‍ മുഹമ്മദ് റസ്വിന്‍, ഫാത്തിമ റൗഹ എന്നിവരെ കൊലപ്പെടുത്തിയെന്ന കേസിലാണ് നാദാപുരം ഇന്‍സ്പെക്ടര്‍ വി.ഫായിസ് അലി അന്വേഷണം പൂര്‍ത്തിയാക്കി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് കുറ്റകൃത്യം നടന്നപ്പോള്‍ ആക്ഷേപമുയര്ന്നിരുന്നുവെങ്കിലും പൊലീസ് അന്വേഷണത്തില്‍ ഇങ്ങനെയൊരു കണ്ടെത്തലില്ല. മാത്രമല്ല ദാമ്പത്യപ്രശ്നങ്ങളോ ഗാര്‍ഹിക പീഡനങ്ങളോ അല്ല കൊലപാതകത്തിലേക്ക് നയിച്ചതെന്നും ദാമ്പത്യ ജീവിതത്തില്‍ ഇവര്‍ സന്തോഷവതിയായിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. സുബീന മുംതാസിന്റേത് രണ്ടാം വിവാഹമായിരുന്നു.
ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് വര്‍ഷത്തോളമായി നാട്ടില്‍ കഴിയുമ്പോഴാണ് നാടിനെ നടുക്കിയ സംഭവം. 77 ദിവസം കൊണ്ടാണ് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ നാദാപുരം പൊലീസ് അറസ്റ്റുചെയ്ത സുബീന ജയിലിലാണ്.
സെപ്റ്റംബർ 26നാണ് കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതോടെ രണ്ടുമക്കളെയും ഇവർ വീടിനുസമീപത്തെ ആൾതാമസമില്ലാത്ത തറവാട്ടുവീട്ടിലെ കിണറ്റിലേക്ക് എറിയുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം രാത്രി പത്തോപത്തോടെ ബന്ധുവിനെ ഫോണിലൂടെ വിവരം അറിയിക്കുകയും ഇവരും കിണറ്റിൽ ചാടുകയുമായിരുന്നു. ബന്ധു മറ്റൊരാളെയും കൂട്ടി രാത്രി വീട്ടിലെത്തിയെങ്കിലും ആരെയും കണ്ടില്ല. ഇതിനിടെ, കിണറ്റിൽ ഘടിപ്പിച്ച മോേട്ടാറിെൻറ ഫൂട്ട്വാൾവ് പൈപ്പിൽ തൂങ്ങിപ്പിടിച്ച് സുബീന നിലവിളിക്കുന്നത് കേൾക്കുകയായിരുന്നു. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി. കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.