നാദാപുരം സ്വദേശിയായ യുവാവ് കൊയിലാണ്ടിയില്‍ തീവണ്ടി തട്ടി മരിച്ചു


കൊയിലാണ്ടി: നാദാപുരം സ്വദേശി കൊയിലാണ്ടിയില്‍ തീവണ്ടി തട്ടിമരിച്ച നിലയില്‍. ആവോലം നന്ദനം വീട്ടില്‍ രാഗിത്ത് (37) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി പതിനൊന്നുമണിയോടെയായിരുന്നു സംഭനം.

കൊയിലാണ്ടി പൊലീസ് നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. രാമകൃഷ്ണന്റെയും ഗീതയുടെയും മകനാണ്. ഭാര്യ: സിന്‍സി (അധ്യാപിക പുളിയാവ് നാഷണല്‍ കോളേജ്). മക്കള്‍: അനുരിഗ, ആരുഷ്. സഹോദരി: ദില്‍ന.