നാദാപുരം ഇരിങ്ങണ്ണൂരില്‍ കൊവിഡ് കവര്‍ന്നത് ഒരു കുടുംബത്തിലെ മൂന്ന് ജീവനുകള്‍


നാദാപുരം: നാദാപുരം ഇരിങ്ങണ്ണൂരില്‍ കൊവിഡ് കവര്‍ന്നത് ഒരു കുടുംബത്തിലെ മൂന്ന് ജീവനുകള്‍. കച്ചേരി കുയിമ്പില്‍ സോമനാണ് അവസാനമായി കൊവിഡ് ബാധിച്ച് മരിച്ചത്. അമ്പത്തിനാല് വയസ്സായിരുന്നു.

കോവിഡ് ബാധിതനായ സഹോദരനും അമ്മയ്ക്കും പിന്നാലെയാണ് സോമനും മരണത്തിന് കീഴടങ്ങിയത്. അമ്മ ലക്ഷ്മിക്കുട്ടി ആഴ്ചയ്ക്കുമുമ്പും സഹോദരൻ സതീശൻ രണ്ടുദിവസം മുമ്പും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചിരുന്നു.

ഭാര്യ: സനില. മക്കൾ: സാരംഗ്, സംഗീത്. മരുമകൾ: ശാലിനി.