“നാട്ടുകാര്‍ ശരിയല്ല.., ആരും ഭണ്ഡാരത്തില്‍ പൈസ ഇടുന്നില്ല” ; അഴിയൂരില്‍ മോഷണക്കേസില്‍ അറസ്റ്റിലായ പ്രതിയുമായി നടത്തിയ തെളിവെടുപ്പിനിടെ പോലീസിനോട് കള്ളന്റെ പരാതി, പൊട്ടിച്ചിരിച്ച് നാട്ടുകാര്‍ (വീഡിയോ കാണം)


വടകര: അഴിയൂരില്‍ ഭണ്ഡാരം കുത്തിതുറന്ന കേസില്‍ അറസ്റ്റിലായ പ്രതിയുമായി തെളിവെടുപ്പിനെത്തിയപ്പോള്‍ മോഷ്ടാവ് പോലീസിനോട് പറഞ്ഞ പരാതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നാട്ടുകാര് ശരിയല്ലെന്നും ആരും ഭണ്ഡാരത്തില്‍ പൈസയിടുന്നില്ലെന്നുമാണ് പ്രതി പോലീസുകാരോട് പറഞ്ഞത്.

ചോമ്പാല്‍ ബംഗ്ലാവില്‍ ദേവസ്ഥാനം ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മട്ടന്നൂര്‍ സ്വദേശിയായ രാജീവന്‍ എന്ന സജീവന്‍ കഴിഞ്ഞ ദിവസം കുത്തിത്തുറന്നത്. മൂന്ന് തവണയായിട്ടാണ് ഇവിടെ മോഷണം നടന്നിട്ടുള്ളത്. ഇയാളെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് പ്രതി പോലീസിനോട് പരാതി പറഞ്ഞത്.

ആദ്യം കവര്‍ച്ച നടക്കുമ്പോള്‍ ക്ഷേത്രത്തില്‍ സിസിടിവി ഇല്ലായിരുന്നു. തുടര്‍ന്ന് മോഷണം നടന്നതോടെ ക്ഷേത്രഭാരവാഹികള്‍ സിസിടിവി സ്ഥാപിക്കുകയായിരുന്നു. വീണ്ടും വന്ന കള്ളന്‍ സിസിടിവിയില്‍ കുടുങ്ങി. സിസിടിവിയില്‍ പതിഞ്ഞ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി സജീവന്‍ വലയിലായത്.


വീഡിയോ കാണാം,