നാടുണർത്തി എൻ.സുബ്രഹ്മണ്യൻ്റെ ജനസമ്പർക്ക പദയാത്ര


കൊയിലാണ്ടി: യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.സുബ്രഹ്മണ്യൻ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ജനസമ്പർക്ക പദയാത്ര നടത്തി. ചൊവ്വാഴ്ച രാവിലെ തിരുവങ്ങൂരിലായി രുന്നു തുടക്കം. വനിതകളുൾപ്പെടെ നിരവധി യു.ഡി.എഫ് പ്രവർത്തകർ പങ്കെടുത്ത പദയാത്രക്ക് വഴിനീളെ വൻ സ്വീകരണമാണ് ലഭിച്ചത്.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കർണാടക പി.സി.സി ജന.സെക്രട്ടറിയും എ.ഐ.സി.സി നിരീക്ഷകനുമായ ഇ.എം.ഷാഹിദ, സി.വി.ബാലകൃഷ്ണൻ, ടി.ടി.ഇസ്മായിൽ, വി.വി.സുധാകരൻ, സത്യനാഥൻ മാടഞ്ചേരി, എം.പി.മൊയ്തീൻ കോയ, എ.കെ.ജാനിബ്, വിജയൻ കണ്ണഞ്ചേരി, മോഹനൻ നമ്പാട്ട്, വി.ഷെരീഫ്, ശില്പി ബാലൻ തുടങ്ങിയവർ സംസാരിച്ചു.

തിരുവങ്ങൂർ ഗൾഫ് റോഡ്, ഐശ്വര്യ മുക്ക്, പൂക്കാട്, കുനിക്കണ്ടി മുക്ക്, തുവ്വക്കോട്, കൊളക്കാട്, വെറ്റിലപ്പാറ, അണ്ടിക്കമ്പനി, വെങ്ങളം, കോരപ്പുഴ, കാട്ടിലെ പീടിക, ചീനിച്ചേരി, വികാസ് നഗർ, കാപ്പാട് ടൗൺ എന്നിവിടങ്ങളിൽ പദയാത്രയ്ക്ക് സ്വീകരണം നൽകി.