നാടിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ഒരു പൊന്‍തൂവല്‍ കൂടി; നൊച്ചാട് എഫ് എച്ച് സി റോഡ് നവീകരണത്തിന് 75 ലക്ഷം രൂപ അനുവദിച്ച് ജില്ലാ പഞ്ചായത്ത്
പേരാമ്പ്ര: നൊച്ചാട് എഫ് എച്ച് സി (ആശുപത്രി) റോഡ് നവീകരണത്തിന് 75 ലക്ഷം രൂപ അനുവദിച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത്. മണക്കാട്ടില്‍ താഴെ-കൊയിലോത്ത് താഴെ ആശുപത്രി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ ഷീജ ശശിയുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായാണ് ഫണ്ട് അനുവദിച്ചത്.
പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി കഴിഞ്ഞ ദിവസം ഡിവിഷന്‍ മെമ്പറും ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ ഷീജ ശശിയുടെ നേതൃത്വത്തില്‍ റോഡ് സന്ദര്‍ശിച്ചിരുന്നു. നൊച്ചാട് ഗ്രാമപഞ്ചായത്ത് അസി.എഞ്ചിനിയര്‍ സുധീഷ്, ഓവര്‍സിയര്‍ കൃഷ്ണദാസ് എന്നിവര്‍ ചേര്‍ന്ന് എസ്റ്റിമേറ്റ് തയ്യാറാക്കും.
വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭന വൈശാഖ്, വാര്‍ഡ് മെമ്പര്‍ ഷിനി ടി.വി, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ കെ നിധീഷ് ഘഉഎ നേതാവ് സുരേഷ് വാളൂര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.