നവീകരിച്ച ആക്കൂപറമ്പ് – ആനേരി കുന്ന് റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ആക്കൂപറമ്പ് – ആനേരി കുന്ന് റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വ്വഹിച്ചു. പത്ത് ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നവീകരണം ബ്ലോക്ക് പഞ്ചായത്ത് പൂര്‍ത്തീകരിച്ചത്.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ലിസി സ്വാഗതവും വാര്‍ഡ് കണ്‍വീനര്‍ എം എം ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.