നവരാത്രി ആഘോഷത്തിനായി നടുവണ്ണൂരിലെ ക്ഷേത്രങ്ങള്‍ ഒരുങ്ങി


നടുവണ്ണൂര്‍: നവരാത്രി ആഘോഷത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി. അവിടനല്ലൂര്‍ ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ പതിവു ചടങ്ങുകളോടെ നവരാത്രി ആഘോഷിക്കും. 13ന് ദുര്‍ഗാഷ്ടമി നാളില്‍ ഗ്രന്ഥം വയ്പ്, 14ന് മഹാനവമി ദിവസം ആയുധ പൂജ, 15ന് വിജയദശമി നാളില്‍ സരസ്വതി പൂജ, വാഹനപൂജ, വിദ്യാരംഭം എഴുത്തിനിരുത്ത് എന്നിവ നടത്തും. കോട്ടൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ ഗ്രന്ഥം വയ്പ്, ആയുധ പൂജ, സരസ്വതി പൂജ, വാഹന പൂജ, എഴുത്തിനിരുത്ത്, വിശേഷാല്‍ പൂജകള്‍ എന്നിവ നടക്കും.

നടുവണ്ണൂര്‍ നരസിംഹ ക്ഷേത്രത്തില്‍ ഗ്രന്ഥം വയ്പ്, ആയുധ പൂജ, സരസ്വതി പൂജ, വിദ്യാരംഭം, വിദ്യാഗോപാല പുഷ്പാജ്ഞലി, വാഹനപൂജ എന്നീ ചടങ്ങുകള്‍ നടക്കും. തുരുത്യാട് ചാലക്കല്‍ വിഷ്ണു ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന് തുടക്കമായി. ദുര്‍ഗാഷ്ടമി പൂജ, ഗ്രന്ഥം വയ്പ്, വാഹനപൂജ, എഴുത്തിനിരുത്തല്‍ എന്നിവ നടക്കും.

കണ്ണമ്പാലത്തെരു ഗണപതി- ഭഗവതി ക്ഷേത്രം, അവിടനല്ലൂര്‍ ചുണ്ടെലി ശിവക്ഷേത്രം, അവിടനല്ലൂര്‍ വേട്ടുണ്ട ലക്ഷ്മിനാരായണ ക്ഷേത്രം, കോളിക്കടവ് വിഷ്ണു ക്ഷേത്രം, തൃക്കുറ്റിശ്ശേരി ശിവക്ഷേത്രം, ഉള്ളിയേരി ആതകശ്ശേരി ശിവക്ഷേത്രം, മുണ്ടോത്ത് ശ്രീകൃഷ്ണക്ഷേത്രം, നരയംകുളം അയപ്പ ഭജന മഠം, അവിടനല്ലൂര്‍ ചുണ്ടയ്ക്കാട്ട് വിഷ്ണു ക്ഷേത്രം, തിരുവോട് എടത്തില്‍ കുന്നമംഗലം ഭഗവതി ക്ഷേത്രം, വാകയാട് കോട്ട പരദേവത ക്ഷേത്രം എന്നിവിടങ്ങളിലും നവരാത്രി ആഘോഷം ഉണ്ടാകും.

പുത്തൂര്‍വട്ടം അയ്യപ്പ ക്ഷേത്രത്തില്‍ കോവിഡ് മാനദണ്ഡം പാലിച്ച് നവമി ചടങ്ങുകള്‍ നടത്തും. ഗ്രന്ഥം വയ്പ്, വാഹന പൂജ എന്നിവ ഉണ്ടാകും. ഫോണ്‍: 8281402040
എടക്കോത്ത് ഭഗവതി ക്ഷേത്രത്തില്‍ വിജയദശമിയുടെ ഭാഗമായി 15ന് വിദ്യാരംഭം, ഗ്രന്ഥം വയ്പ്, വാഹന പൂജ എന്നിവ ഉണ്ടാകും. ഫോണ്‍: 9495692116