നഴ്സുമാര്‍ക്ക് സൗദിയില്‍ അവസരം; നിയമനം നോര്‍ക്ക് റൂട്ട്സ് വഴി: ശമ്പളവും വിശദാംശങ്ങളും അറിയാം


കോഴിക്കോട്‌: സൗദിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് സ്റ്റാഫ് നഴ്‌സുമാരുടെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷ ക്ഷണിച്ചു. 35 വയസാണ് പ്രായപരിധി.

നഴ്‌സിങ്ങില്‍ ബിരുദവും കുറഞ്ഞത് ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കത് അപേക്ഷിക്കാം. 4050 സൗദി റിയാല്‍ അതായത് 82,000 രൂപയാണ് ശമ്പളം.

അപേക്ഷകള്‍ ഫെബ്രുവരി 12വരെ നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റായ http://www.norkaroots.org മുഖേന സമര്‍പ്പിക്കാം.