നരിനട പുഴയോരം വോളി ഗ്രൗണ്ട് നവീകരിക്കുമെന്ന് ഡി.വൈ.എഫ്.ഐ; കമ്മിറ്റി രൂപീകരിച്ചു
പേരാമ്പ്ര: ഡി.വൈ.എഫ്.ഐ നരിനടയുടെ ആഭിമുഖ്യത്തില്‍ കളിസ്ഥല നവീകരണ ആലോചന യോഗം നടത്തി. നരിനട പുഴയോരം വോളി ഗ്രൗണ്ട് നവീകരിക്കാനും വിപുലീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 16 അംഗ കമ്മിറ്റി രൂപീകരിച്ചു. കണ്‍വീനറായി മിധുന്‍ ടി.കെ, ചെയര്‍മാന്‍ നന്ദു, ട്രഷര്‍ നിഖില്‍ നരിനട, ജോയിന്റ് കണ്‍വീനര്‍ അരുണ്‍ സി.ആര്‍, അക്ഷയ് കണയങ്കല്‍ എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തില്‍ വാര്‍ഡ് മെംമ്പര്‍ ബിന്ദു സജി, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ഇ.എം ശ്രീജിത്ത്, കെ.പി കുമാരന്‍, സജി ടി.കെ എന്നിവര്‍ സംസാരിച്ചു.