നരയംകുളത്ത് ജൈവ പച്ചക്കറി ഗ്രാമം പദ്ധതിയുടെ ഭാഗമായി അടുക്കള തോട്ടമത്സരം; വിജയികള്‍ക്ക് സമ്മാനങ്ങൾ നൽകി
പേരാമ്പ്ര: കോട്ടൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡും കൂട്ടാലിട ജനശ്രീ അഗ്രിക്കൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും നരയംകുളത്ത് നടപ്പിലാക്കിയ ജൈവ പച്ചക്കറി ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള അടുക്കളതോട്ടമത്സരത്തിൽ ജേതാക്കളായവർക്ക് സമ്മാനങ്ങൾ നൽകി. മികച്ച തോട്ടമൊരുക്കിയ ഒതയോത്ത് ഗീതാ ശശി, തണ്ടപ്പുറത്തുമ്മൽ ദാമോദരക്കുറുപ്പ്, തമ്പ്രാൻ കണ്ടി ഗീത ടീച്ചർ എന്നിവർക്ക് വാർഡ് മെംബർ ടി. പി. ഉഷ സമ്മാനങ്ങൾ നൽകി.
സൊസൈറ്റി സെക്രട്ടറി രതീഷ് ഇരിക്കമ്പത്ത്, ഷീന ജയന്ത്, എസ്. എം. അർജുൻ എന്നിവർ പങ്കെടുത്തു. എട്ടിനം പച്ചക്കറിവിത്തുകൾ വാർഡിലെ 400 റോളം വീടുകളിൽ എത്തിച്ചു നൽകി. വിത്ത് നടുന്നതും വളർച്ചയുടെ വിവിധ ഘട്ടങ്ങളും വാട്സ്ആപ്പിൽ അയക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതിൽ നിന്നാണ് മികച്ച തോട്ടങ്ങളെ കണ്ടെത്തിയത്.