നന്മന തിയ്യലത്ത്താഴെ റോഡ് നാടിന് സമർപ്പിച്ചു


കൊയിലാണ്ടി: മരളൂർ നൻമന തിയ്യലത്ത്താഴെ റോഡ് ഉദ്ഘാടനം ചെയ്തു. കെ.ദാസൻ എം.എൽ.എയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കൗൺസിലർ എൻ.ടി.രാജീവൻ അധ്യക്ഷത വഹിച്ചു.

മുൻ കൗൺസിലർമാരായ സീമ കുന്നുമ്മൽ, എം.ടി.സന്തോഷ്, കലേക്കാട്ട് ബാബുരാജ് എന്നിവർ സംസാരിച്ചു. കൊയിലാണ്ടി നഗരസഭ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 8.25 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്.