നന്തി പുള്ളുകുളത്ത് റെയില്‍വേ ട്രാക്കിന് സമീപം ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ 22 കാരന്‍ മരിച്ചു
കൊയിലാണ്ടി: നന്തി പുള്ളുകുളത്ത് റെയില്‍വേ ട്രാക്കിന് സമീപം ഗുരുതരമായി പരിക്കേറ്റ 22 കാരന്‍ മരിച്ചു. പതിയാരക്കര പുതുപ്പണം കൊലാടത്ത് ഷാഫിയാണ് മരിച്ചത്.
പുലര്‍ച്ചെ റെയില്‍വേ ട്രാക്കിന് സമീപം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഷാഫിയെ പ്രദേശവാകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
ട്രെയിന്‍ യാത്രയ്ക്കിടെ വീണതാവാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.