നന്തിബസാർ രാരിച്ചംവീട്ടിൽ ആര്‍.വി.കുഞ്ഞിപ്പാത്തു അന്തരിച്ചു


മൂടാടി: നന്തിബസാർ വന്മുഖം ഞെട്ടിക്കര പാലത്തിനടുത്ത പരേതനായ രാരിച്ഛംവീട്ടില്‍ ഇബ്രാഹിമിന്റെ ഭാര്യ ആര്‍.വി.കുഞ്ഞിപ്പാത്തു അന്തരിച്ചു. എണ്‍പത്തിരണ്ടു വയസായിരുന്നു. മുഹമ്മദലി, ഫൗസിയ, ഫാബി, ഷംഷാദ് (കുവൈറ്റ് ), നസീം എന്നിവര്‍ മക്കളാണ്. വല്ലത്തില്‍ ബാവ, ഫരീദ് (കൂട്ടാലിട), സാജിറ, നജ്മ (വടകര), സുനീറ (കരുവാരക്കുണ്ട്) എന്നിവര്‍ മരുമക്കളാണ്. സഹോദരങ്ങള്‍: ആര്‍.വി.അബുബക്കര്‍ (സെക്രട്ടറി, കുതിരോടി ഫാറൂഖ് മസ്ജിദ് കമ്മിറ്റി), ഉമ്മര്‍, മറിയം, സഫിയ.