നടേരിയിലെ മുസ്ലിംലീഗ് നേതാവ് പണ്ടാരക്കണ്ടിതാഴെ ബീരാൻ ഹാജി അന്തരിച്ചു


കൊയിലാണ്ടി: നടേരി മുത്താമ്പിയിൽ പണ്ടാരക്കണ്ടിതാഴ ബീരാൻ ഹാജി അന്തരിച്ചു. മുസ്ലീംലീഗിന്റെ നടേരിയിലെ സമുന്നത നേതാവും പൗര പ്രമുഖനുമായിരുന്നു ബീരാൻ ഹാജി. പണ്ടാരക്കണ്ടിതാഴെ ജുമുഅ മസ്ജിദ് മുന്‍ പ്രസിഡന്റും, കാവുംവട്ടം മുസ്ലിം യുപി സ്കൂൾ മുന്‍ മാനേജറും ആയിരുന്നു.


മക്കൾ: മുഹമ്മദ് കോയ അൽഫജ്ർ, റസാഖ് പി.കെ, അലി പി.കെ, അബൂബക്കർ പി കെ, ആമിന, സാഹിറ, തൻസീറ ഖത്തർ. മരുമക്കള്‍: അഷ്റഫ് ക്രസന്റ്, മായിന്‍ ദുബായ്, സലാം ഖത്തർ, സഫിയ, അസ്മ, ഷാഹിദ, സീനത്ത്.