നടേരിയിലെ ഗുരുസ്വാമി മഠത്തിൽ ഗോവിന്ദൻ നായർ അന്തരിച്ചു; കോവിഡ് ബാധിതനായിരുന്നു


കൊയിലാണ്ടി: നടേരി മഠത്തിൽ ഗോവിന്ദൻ നായർ (83) അന്തരിച്ചു. കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. നടേരി ലക്ഷ്മി നരസിംഹ മൂർത്തി ക്ഷേത്രം, പുതിയ തൃക്കോവിൽ ശിവക്ഷേത്രം, പുതിയോട്ടിൽ ഭഗവതി ക്ഷേത്രം എന്നി ക്ഷേത്രങ്ങളുടെ നവീകരണ പ്രവർത്തനത്തിന് നേതൃത്വം വഹിച്ചിരുന്നു. നടേരിയിലെ ഗുരുസ്വാമി കൂടിയായിരുന്നു. കോൺഗ്രസ്സ് വാർഡ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യമാർ: നാണി അമ്മ, പരേതയായ കുഞ്ഞമ്മ കുട്ടിയമ്മ. മക്കൾ: പവിത്രൻ, പ്രദീപൻ, പ്രജിത്ത്, പ്രീജ, പ്രിയ. മരുമക്കൾ: പ്രേമൻ (പൂക്കാട്), സുഭാഷ് (ചേളന്നുർ), ബിനില, മഞ്ചു, സുനില. സഹോദരങ്ങൾ: മഠത്തിൽ നാരായണൻ നായർ, ദാമോദരൻ നായർ.