നടുവണ്ണൂര്‍ മാര്‍ക്കറ്റില്‍ നിന്നും ഹാന്‍സ് പിടിച്ചെടുത്തു


നടുവണ്ണൂര്‍: നടുവണ്ണൂര്‍ മാര്‍ക്കറ്റിലെ താജ് വെജിറ്റബിള്‍സ് എന്ന കടയില്‍ നിന്നും ഹാന്‍സ് പിടിച്ചെടുത്തു. 119 പാക്കറ്റ് ഹാന്‍സാണ് പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് കടയുടെ ഉടമസ്ഥനായ നടുവണ്ണൂര്‍ സ്വദേശിയായ നല്ലളംവീട്ടില്‍ മുഹമ്മദ് റഫീക്കിനെ (40) കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബാലുശേരി എസ്.ഐ റഫീഖിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്പന്നങ്ങള്‍ പിടികൂടിയത്. പ്രതിയില്‍ നിന്നും പിഴ ചുമത്തിയശേഷം ജാമ്യത്തില്‍ വിടുമെന്ന് ബാലുശ്ശേരി പൊലീസ് അറിയിച്ചു.