നടുവണ്ണൂരില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി റോഡരികിലെ മരത്തടികള്‍
നടുവണ്ണൂര്‍: കിഴിക്കോട്ട് കടവ് പള്ളിക്ക് സമീപം മരമില്ലിന് മുന്നില്‍ മരത്തടികള്‍ റോഡിലേക്ക് കൂട്ടിയിട്ടത് അകട ഭീഷണിഉയര്‍ത്തുന്നു. ഇവിടെ കഴിഞ്ഞ മാസം ഇരുചക്ര വാഹനവും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചിരുന്നു.
ഒരു വശത്ത് നിന്ന് വലിയ വാഹനം വന്നാല്‍ മറുവശത്ത് നിന്നുള്ള വാഹനത്തിന് കടന്ന് പോകാന്‍ കഴിയില്ല. തടി ടാറിങ്ങിന് മുകളിലേക്ക് കയറി നില്‍ക്കുകയാണ്. കേരഫെഡ് ഫാക്ടറികള്‍ ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മന്ദങ്കാവ് പറമ്പില്കാട് മലയിലേക്ക് ചരക്ക് ലോറികളും മറ്റു വാഹനങ്ങളും കടന്ന് പോകുന്ന വഴിയിലാണ് ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ മരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്.