നടുവണ്ണൂരില്‍ കാറ്റിലും മഴയിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്നു
നടുവണ്ണൂര്‍: പൂനത്ത് എടച്ചേരിപ്പൊയില്‍ കാറ്റിലും മഴയിലും വീട് ഭാഗികമായി തകര്‍ന്നു. സരോജിനി അമ്മയുടേയും ദേവകിഅമ്മയുടേയും ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. അവിവാഹിതയായ സരോജിനി അമ്മ (80)യും വിധവയായ ദേവകി അമ്മ (75) യും ഇതോടെ ദുരിതത്തിലായിരിക്കുകയാണ്.
വീട് വാസയോഗ്യമാക്കാന്‍ പലതവണ പഞ്ചായത്തില്‍ അപേക്ഷ കൊടുത്തിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ഹിന്ദു ഐക്യവേദി കോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.ടി. മാധവന്‍, ബി.ജെ.പി. കോട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറി സജി പാറക്കല്‍, സേവാഭാരതി പ്രസിഡന്റ് ടി.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ വീട് സന്ദര്‍ശിച്ചു.