നടിയെ ആക്രമിച്ച കേസ് ദിലീപിന് ജാമ്യത്തിൽ തുടരാം -കോടതി


കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി തള്ളി വിചാരണ കോടതി. ദിലീപിന് ജാമ്യത്തിൽ തുടരാമെന്ന് കോടതി.
കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

2020 ഒക്ടോബറിൽ മൊഴിമാറ്റാൻ ശ്രമിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.എന്നാൽ കഴിഞ്ഞ ഒക്ടോബറിലാണ് ഇതു സംബന്ധിച്ച് പരാതി ഉയർത്തിയ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും കണ്ടെത്താന്‍ സാധിച്ചില്ലെന്നും ഈ സാഹചര്യത്തില്‍ ഹര്‍ജി തള്ളണമെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. ഇത് കൂടി പരിഗണിച്ചാണ് ഹര്‍ജി തള്ളിയത്.

മാപ്പുസാക്ഷിയാക്കിയ വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ.ബി. ഗണേഷ് കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി കോട്ടാത്തല പ്രദീപ് കുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ദിലീപിനു വേണ്ടി ഇയാൾ വിപിൻലാലിനെ ഭീഷണിപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. കേസിൽ നേരത്തെ വാദം കേൾക്കലും വിചാരണയും പൂർത്തിയായെങ്കിലും കോടതി ഓഫിസ് സ്റ്റാഫിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വിധി പ്രഖ്യാപിക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു.