നടന്‍ രമേശ് വലിയശാല തൂങ്ങിമരിച്ച നിലയില്‍


തിരുവനന്തപുരം: സീരിയല്‍ നടന്‍ രമേശ് വലിയശാല മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചയോടെയാണ് അദ്ദേഹത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നതായാണ് വിവരം.

നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്‍മാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്തുണ്ട്‌. ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളിലാണ് വിദ്യാഭ്യാസം.

തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകന്‍ ഡോ. ജനാര്‍ദനന്‍ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‌ക്രീനിന്റെയും ഭാഗമായി.