ധീരജിന്റെ രക്തസാക്ഷിത്വത്തെ അനുസ്മരിച്ച് നരിനടിയില്‍ ഡി.വൈ.എഫ്.ഐയുടെ അനുസ്മരണ ജ്വാല


പേരാമ്പ്ര: കോണ്‍ഗ്രസ് ഗുണ്ടാസംഘം ക്രൂരമായി കൊലപ്പെടുത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ
ധീര രക്തസാക്ഷിത്വത്തെ അനുസ്മരിച്ച് ഡി.വൈ.എഫ്.ഐ നരിനട യൂണിറ്റിന്റെ നേതൃത്വത്തില്‍ അനുസ്മരണ ജ്വാല സംഘടിപ്പിച്ചു. പരിപാടി ഡി.വൈ.എഫ്.ഐ ചക്കിട്ടപാറ മേഖല കമ്മിറ്റി സെക്രട്ടറി ഇ.എം ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.

അര്‍ജ്ജുന്‍ ദേവ്,ആംജിത്ത്,മിധുന്‍,അര്‍ജ്ജുന്‍ എന്നിവര്‍ സംസാരിച്ചു. നിഖില്‍ നരിനട അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.