ദേശീയ ശാസ്ത്ര ദിനം: എസ്.എസ്.എഫ് ശാസ്ത്ര സെമിനാർ ശ്രദ്ധേയമായി


കോഴിക്കോട്: ദേശീയ ശാസ്ത്ര ദിനത്തിന്റെ ഭാഗമായി എസ്.എസ്.എഫ് നേതൃത്വത്തിൽ ശാസ്ത്ര പരിപാടികൾ സംഘടിപ്പിച്ചു. കോഴിക്കോട് മേഖല കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ശാസ്ത്ര ലോകത്തെ രീതികൾ, ശാസ്ത്ര വളർച്ചയുടെ വിവിധ ഘട്ടങ്ങൾ, പുതുകാല വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്തു.

എൻ.ഐ.ടി കോഴിക്കോട് അസോസിയേറ്റ്‌ പ്രൊഫസർ ഡോ:എ.സുജിത്ത്‌, എം.മുഹമ്മദ്‌ നിയാസ്‌, ജാബിർ.പി, പി.എം.മുഹമ്മദ്‌ ഫബാരി, സ്വഫ്‌വാൻ സഖാഫി, ഡോ.എം.എസ്.മുഹമ്മദ് തുടങ്ങിയവർ സംംബന്ധിച്ചു.

‘വെക്ടർ സ്പേസ്- ദിശാ ബോധമുള്ള ശാസ്ത്രം’ എന്ന തല വചകത്തിലാണ് സംഗമങ്ങൾ നടന്നത്‌. പേപ്പർ പ്രെസന്റേഷൻ, ഡിബേറ്റ്, പ്രഭാഷണം, സംവാദം എന്നീ വ്യത്യസ്ത സെഷനുകളിലൂടെ വളർന്നു വരുന്ന വിദ്യാർത്ഥികളെ ശാസ്ത്ര വിഷയങ്ങളിൽ തത്പരരാക്കുക, ഗവേഷണ രംഗത്തേക്ക് പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളിൽ കേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്‌.

ആധുനിക ശാസ്ത്രത്തിന്റെ ചരിത്രം, തലമുറകൾ ശാസ്ത്രത്തിന് നൽകിയ സംഭാവനകൾ, വൈറോളജി- സൂക്ഷ്‌മ ലോകത്തിന്റെ നിഗൂഢമായ രഹസ്യങ്ങൾ,
ശാസ്ത്രം; രീതികളും, പ്രയോഗങ്ങളും തുടങ്ങിയ വിഷയങ്ങളിൽ നടന്ന സെഷനുകൾ ശ്രദ്ധേയയമായി.

എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം അഞ്ചു കേന്ദ്രങ്ങളിലായാണ് ശാസ്ത്ര പരിപാടികൾ സംഘടിപ്പിച്ചത്.