ദേശീയ വിദ്യാഭ്യാസ വകുപ്പ് കുട്ടികള്‍ക്കായി നടത്തുന്ന കലാ ഉത്സവിന് പേരാമ്പ്രയില്‍ തുടക്കമായി


പേരാമ്പ്ര: ദേശീയ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുവിദ്യാലയത്തിലെ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന കലാ ഉത്സവിന് പേരാമ്പ്ര ബി.ആര്‍.സിയില്‍ തുടക്കമായി. കുട്ടികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കലാ ഉത്സവ് നടത്തുന്നത്.

ചിത്രരചന, ക്ലേ മോഡലിംഗ്, ഭരതനാട്യം,നാടോടിനൃത്തം, ഉപകരണ സംഗീതം, നാടന്‍പാട്ട് എന്നീ ഇനങ്ങളില്‍ വിദ്യാലയങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ ആണ് മത്സരത്തില്‍ പങ്കെടുത്തത്. ബി.ആര്‍.സി വിജയികള്‍ക്ക് ജില്ലാ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

ബി.ആര്‍.സി ഹാളില്‍ നടന്ന കലോത്സവം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ലത്തീഫ് കരയതൊടി, ബി.ആര്‍.സി ട്രെയിനര്‍ എ.കെ രജീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ വി.പി നിത സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സുരേന്ദ്രന്‍ പുത്തഞ്ചേരി നന്ദിയും പറഞ്ഞു.