ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അംഗന്‍വാടികള്‍ ഇല്ലാതാക്കുന്നതിന് എതിരെ ചക്കിട്ടപാറയില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു


പേരാമ്പ്ര: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അംഗന്‍വാടികള്‍ ഇല്ലാതാക്കുന്നതിന് എതിരെ ചക്കിട്ടപാറയില്‍ പ്രതിഷേധ പ്രകടനം നടത്തി. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനം ഡിവൈഎഫ്‌ഐ ചക്കിട്ടപ്പാറ മേഖലാ സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ഇ.എം ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.

എസ്എഫ്‌ഐ ഏരിയ വൈസ് പ്രസിഡണ്ട് അര്‍ജുന്‍ ദേവ്, , ഏരിയ കമ്മിറ്റി അംഗം അശ്വിന്‍ ബാബു, പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം ജിഷാന്‍ പ്രകാശ്, എസ്എഫ്‌ഐ ചക്കിട്ടപാറ ലോക്കല്‍ ജോയിന്‍ സെക്രട്ടറി സുധീര്‍ എന്നിവര്‍ സംസാരിച്ചു. എസ്എഫ്‌ഐ ജിഷാല്‍ പ്രകാശ് സ്വാഗതവും അതുല്‍ ചെമ്പ്ര നന്ദിയും പറഞ്ഞു.