ദേശീയപാത വികസനം: പാക്കേജ് നടപ്പാക്കാതെ കടകള്‍ ഒഴിയില്ലെന്ന് വ്യാപാരികള്‍


കോഴിക്കോട്: ദേശീയപാത പാക്കേജ് നടപ്പാക്കാതെ കടകള്‍ വിട്ടൊഴിയില്ലെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി വ്യക്തമാക്കി. മൂരാട്, പാലോളി പാലം ഭാഗങ്ങളില്‍ ആറ് മാസത്തിലേറെയായി കടകള്‍ ഏറ്റെടുത്തിട്ടും വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ല. ഉപജീവനമാര്‍ഗം നഷ്ടപ്പെടുന്നവരോട് കരുണയില്ലാതെ പെരുമാറുന്നത് അംഗീകരിക്കാനാവില്ല.

25 ശതമാനം സംസ്ഥാന വിഹിതം നല്‍കി റോഡ് വികസനപദ്ധതി നടപ്പാക്കുമ്പോള്‍ വ്യാപാരികളെ മാത്രം അവഗണിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്ന തുടര്‍പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് സൂര്യ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷനായി. സി കെ വിജയന്‍, ടി മരക്കാര്‍, സി വി ഇക്ബാല്‍, കെ എം റഫീഖ്, കെ സുധ, ഡി എം ശശീന്ദ്രന്‍, കെ സോമന്‍, ഗഫൂര്‍ രാജധാനി എന്നിവര്‍ സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക