ദേശീയപാതയിലെ യാത്രാ തടസ്സം നീക്കി സുരക്ഷാ പ്രവർത്തകർ; വീണു കിടന്ന മരം മുറിച്ചു നീക്കി
കൊയിലാണ്ടി: ദേശീയ പാതയിൽ വീണു കിടന്ന മരം മുറിച്ച് മാറ്റി കൊണ്ട് അപകട ഭീഷണി ഒഴിവാക്കി കൊയിലാണ്ടിയിലെ സുരക്ഷ സന്നദ്ധസേന. കഴിഞ്ഞ ദിവസം ശക്തമായ കാറ്റിലും മഴയിലും കൊയിലാണ്ടി ദേശീയ പാതയിൽ മിനിസിവിൽ സ്റ്റേഷനു സമീപം എം.ജി കോളേജിനു മുൻ വശത്തായി മരം മുറിഞ്ഞു വീണിരുന്നു.
ഈ ഭാഗത്തൂടെ കടന്നുപോവുന്ന വാഹനങ്ങൾക്ക് അപകട ഭീഷണി ഉയർത്തിയ മരം ബന്ധപ്പെട്ട അധികാരികൾ നീക്കം ചെയ്യാതിരുന്ന സാഹചര്യത്തിലാണ് സുരക്ഷ സന്നദ്ധ സേനയുടെ പ്രവർത്തകർ റോഡിൽ വീണു കിടന്ന മരം വെട്ടിമാറ്റിയത്. പി.പി.രാജീവൻ, സന്തോഷ്, പി.കെ.ഷൈജു, പി.സിജീഷ്, അരുൺ, രവീന്ദ്രൻ, വിജീഷ്.എ, കുഞ്ഞുണ്ണി, വിഷ്ണു, സുരേന്ദ്രൻ, ശ്രീജിത്ത്.ടി, സജിത്ത്.സി.ജെ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.