ദുരിതക്കയത്തിലും കൈത്താങ്ങായ സംസ്ഥാന സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സി.ഐ.ടി.യു പേരാമ്പ്ര ഏരിയാ കമ്മറ്റി
പേരാമ്പ്ര: സാമ്പത്തിക പ്രതിസന്ധിക്കുള്ളിലും മലബാര്‍ ദേവസ്വം ക്ഷേത്ര ജീവനക്കാര്‍ക്ക് ഉത്സവബത്തയും 7000 രൂപയും, അഡ്വാന്‍സും
ശമ്പള കുടിശ്ശിക നല്‍കാന്‍ 6.5 കോടി രുപയും അനുവദിച്ച സര്‍ക്കാരിന് അഭിവാദ്യങ്ങളര്‍പ്പിച്ച് സി.ഐ.ടി.യു. എല്‍ഡിഎഫ് സര്‍ക്കാറിനേയും മലബാര്‍ ദേവസ്വം ബോര്‍ഡിനേയും അഭിനയിച്ചു കൊണ്ടും അഭിവാദ്യളര്‍പ്പിച്ചു കൊണ്ടും മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സി.ഐ.ടി.യു പേരാമ്പ്ര ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ക്ഷേത്ര ജീവനക്കാര്‍ പേരാമ്പ്ര ബസ്സ് സ്റ്റാന്റ് പരിസരത്ത് വെച്ച് നടന്ന ചടങ്ങ് യൂണിയന്‍ ജില്ലാ സിക്രട്ടറി ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.
ഏരിയാ സിക്രട്ടറി എന്‍.കെ സുജേഷ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മറ്റി അംഗം ലക്ഷ്മി പനക്കാട് അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ കടലാസു സംഘടനകളും പ്രതിപക്ഷ സംഘടനകളും നടത്തുന്ന നുണ പ്രചരണം ക്ഷേത്ര ജീവനക്കാര്‍ തള്ളിക്കളയണമെന്നും യോഗം ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചു.