ദുബായിലുണ്ടായ വാഹനാപകടത്തിൽ കൊയിലാണ്ടി സ്വദേശി മരിച്ചു


കൊയിലാണ്ടി: ദുബായിലുണ്ടായ വാഹനാപകടത്തിൽ കൊയിലാണ്ടി സ്വദേശി മരിച്ചു. നാൽപ്പത് വയസ്സായിരുന്നു. കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിക്കു സമീപത്തെ മൈസിന്‍ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന കാമ്പുറത്ത് വീട്ടില്‍ നിഖില്‍ ഉണ്ണിയാണ് മരിച്ചത്. ദുബായ് പെട്രോകെം ലോജിസ്റ്റിക്ക് മാനേജരായിരുന്നു. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്.

പിതാവ്: പരേതനായ ഉണ്ണി (റിട്ട. എ.ഐ.ആര്‍).

മാതാവ്: കൗസല്യ (റിട്ട.ജോ.സെക്രട്ടറി ഹൗസിംങ്ങ് ബോര്‍ഡ്)

ഭാര്യ: നിഖിത. മകന്‍: ദക്ഷ്.

സഹോദരങ്ങള്‍: അഖില്‍, ധന്യദീപു, പ്രിയ ഉണ്ണി.

മൃതദേഹം ബുധനാഴ്ച രാവിലെ നാട്ടിലെത്തിക്കും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.