ദാഹമകറ്റിയവനെ, വിശപ്പകറ്റിയവനെ, ഇടം നൽകിയവനെത്തിരഞ്ഞ് കാക്കക്കുഞ്ഞെത്തി; കൊയിലാണ്ടിയിൽ നിന്നൊരു ഹൃദ്യമായ കാഴ്ച


കൊയിലാണ്ടി: കരുതലും സ്നേഹവും തിരിച്ചറിഞ്ഞു. സുരക്ഷ നൽകിയവനെ തിരക്കി കാക്ക കുഞ്ഞ് എത്തി. ലോക്ഡൗണും വേനലും തീർത്ത ദുരിതത്തിൽ നഗരത്തിലകപ്പെട്ടു പോയ കാക്ക കുഞ്ഞിന് വെള്ളം നൽകുന്ന ഒരു യാതക്കാരന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മെയ് 9 ന് ബൈജു എംപീസ് പകർത്തിയ ദൃശ്യം

മെയ് 9 ന് നടന്ന ആ സംഭവം യാത്രക്കാരറിയാതെ പകർത്തിയതും കാക്ക ക്കുഞ്ഞിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതും കൊയിലാണ്ടിയിലെ പ്രശസ്ത ഫോട്ടോഗ്രാഫറായ ബൈജു എംപീസ് ആയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ബൈജുവിനെ തേടി എത്തിയിരിക്കയാണ് അതേ കാക്കകുഞ്ഞ്. കൗതുകം പകരുന്ന ആ കാഴ്ച കാണാം.

മെയ് 22 ന് കാക്ക കുഞ്ഞിന് വെള്ളം കൊടുക്കുന്ന ബൈജു. ദൃശ്യം പകർത്തിയത് ആംബുലൻസ് ഡ്രൈവർ റിയാസ്