തോണിക്കടവ് ഹൃദയ ദ്വീപിന്റെ ടൂറിസം വികസനം സാധ്യമാക്കും


കൂരാച്ചുണ്ട്: കക്കയം തോണിക്കടവിലെ പച്ചത്തുരുത്തായ ഹൃദയദ്വീപിന്റെ ടൂറിസം വികസനം സാധ്യമാക്കും. ഇതുമായി ബന്ധപ്പെട്ട് കെ.എം സച്ചിന്‍ദേവ് എംഎല്‍എ, കലക്ടര്‍ തേജ് ലോഹിത് റെഡ്ഡി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് യോഗം ചേര്‍ന്നു.

ഹൃദയദ്വീപിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സീ എര്‍ത്ത് ആര്‍ക്കിടെക്ട് റജി മാനുവല്‍ അവതരിപ്പിച്ചു. തോണിക്കടവില്‍ നിന്ന് ഹൃദയദ്വീപിലേക്ക് തൂക്കുപാലം, സൈക്കിള്‍ ട്രാക്ക്, വ്യൂ ഡക്ക്, വെഡ്ഡിങ് ഫോട്ടോഗ്രാഫി ഏരിയ തുടങ്ങിയവയാണ് വികസനത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്.

ഇത് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി ടൂറിസം വികസനം സാധ്യമാക്കുമെന്ന് കെ.എം സച്ചിന്‍ ദേവ് എംഎല്‍എ പറഞ്ഞു. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, മറ്റ് ജനപ്രതിനിധികള്‍, ഡിടിപിസി സെക്രട്ടറി, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.