തൊഴിലാളികൾക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം


കോഴിക്കോട്: കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് 1000 രൂപ കോവിഡ് ധനസഹായം വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവായതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം കോവിഡ് ധനസഹായം ലഭിച്ച സജീവ അംഗങ്ങള്‍ക്ക് 1000 രൂപ അനുവദിക്കുമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
ഇവര്‍ പുതിയതായി അപേക്ഷിക്കേണ്ടതില്ല. പുതുതായി അപേക്ഷ സമര്‍പ്പിക്കേണ്ട അംഗങ്ങള്‍ ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ ലേബര്‍ കമ്മീഷണറേറ്റിലെ boardswelfareassistance.lc.kerala.gov.in എന്ന സൈറ്റില്‍ എത്രയും പെട്ടെന്ന് അപേക്ഷിക്കണം. അപേക്ഷ തിയ്യതി ഒക്ടോബര്‍ 27. ഫോണ്‍: 0495 2372434.

പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.