‘തൊഴിലാളികളുടെ കൂലി 700 രൂപയാക്കി ഉയർത്തുക’; പേരാമ്പ്ര എസ്റ്റേറ്റ് ഓഫീസിലേക്ക് സി.ഐ.ടി.യു മാർച്ച്


പേരാമ്പ്ര: പേരാമ്പ്ര ഏരിയ എസ്റ്റേറ്റ് ലേബർ യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പേരാമ്പ്ര എസ്റ്റേറ്റ് ഓഫീസ് മാർച്ച് നടത്തി. തൊഴിലാളികളുടെ കൂലി 700 രൂപയാക്കി ഉയർത്തുക, ആശുപത്രി തുറന്ന് പ്രവർത്തിപ്പിക്കുക, തടഞ്ഞ് വെച്ച ആനുകൂല്യങ്ങൾ അനുവദിക്കുക, മാനേജ്മെന്റിന്റെ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

തോട്ടം തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ.സുനിൽ ഉദ്ഘാടനം ചെയ്തു. കെ.ടി.സതീഷ് , പി.ജെ റെജി, വി.എസ്.പ്രദീപൻ, സി. അശോകൻ, എം.ബി പ്രദീപൻ, കെ.കെ ഷീബ തുടങ്ങിയവർ സംസാരിച്ചു.