തൊഴിലന്വേഷകരാണോ? കോഴിക്കോട്ടെ ഐ.ഐ.എമ്മില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം; ഒഴിവുകളും യോഗ്യതയും എന്തെല്ലാമെന്ന് പരിശോധിക്കാം


കോഴിക്കോട്: കോഴിക്കോട്ടുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ വിവിധ തസ്തികകളിലായി 13 ഒഴിവ്.

തസ്തിക, ഒഴിവ്, യോഗ്യത, പ്രായം എന്ന ക്രമത്തില്‍:

  • ചീഫ് മാനേജര്‍ (എച്ച്.ആര്‍)1: എച്ച്.ആറില്‍ എം.ബി.എ.യും 15 വര്‍ഷത്തെ പ്രവൃത്തിപരിചയവും: 50 വയസ്സ്
  • അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ 1: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും: 40 വയസ്സ്
  • അസിസ്റ്റന്റ് 2: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ആറ് വര്‍ഷത്തെ പ്രവൃത്തിപരിചയവും: 38 വയസ്സ്
  • ജൂനിയര്‍ എന്‍ജിനീയര്‍ 1: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമയും എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ./ബി.ടെക്കും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും: 35 വയസ്സ്
  • ജൂനിയര്‍ അസിസ്റ്റന്റ് 2: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും: 38 വയസ്സ്
  • ജൂനിയര്‍ എക്‌സിക്യൂട്ടീവ് 2: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും: 30 വയസ്സ്
  • പ്രോജക്ട് മാനേജര്‍ (ഇ.ആര്‍.പി.)1: കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി. വിഷയങ്ങളില്‍ എന്‍ജിനീയറിങ് ബിരുദം ബിരുദാനന്തര ബിരുദവും കുറഞ്ഞത് പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയവും: 55 വയസ്സ്
  • ഹെഡ് സ്റ്റുഡന്റ് അഫയേഴ്‌സ്1: ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ എം.ബി.എ./പി.ജി.ഡി.എമ്മും കുറഞ്ഞത് 15 വര്‍ഷത്തെ പ്രവൃത്തിപരിചയവും: 55 വയസ്സ്
  • ഡ്രൈവര്‍ 2: പത്താംക്ലാസ്സും ഡ്രൈവിങ് ലൈസന്‍സും കുറഞ്ഞത് അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം: 40 വയസ്സ്

പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

അപേക്ഷ: www.imk.ac.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. അപേക്ഷയുടെ പ്രിന്റൗട്ട് HRIncharge, Indian Institute of Management Kozhikode, IIM Kozhikode Campus P.O. Kozhikode, Kerala 673570 എന്ന വിലാസത്തില്‍ അയക്കണം.

പ്രോജക്ട് മാനേജര്‍, ഹെഡ് സ്റ്റുഡന്റ് അഫയേഴ്‌സ് തസ്തികയിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 31.

ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ജനുവരി 6.

മറ്റ് തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ജനുവരി 5.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക – https://www.iimk.ac.in/