പേരാമ്പ്ര മുൻ എം.എൽ.എ കുഞ്ഞമ്മദ് മാസ്റ്ററുടെ ഭാര്യയുടെ അമ്മ തൊണ്ണൂറ്റിയഞ്ച് വയസുള്ള നടക്കൽ കുഞ്ഞായിഷ ഉമ്മ അന്തരിച്ചു
കുട്ടോത്ത്: നടക്കൽ കുഞ്ഞായിഷ ഉമ്മ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. പേരാമ്പ്ര മുൻ എം.എൽ.എയും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ. കുഞ്ഞമ്മദ് മാസ്റ്ററുടെ ഭാര്യയുടെ അമ്മയാണ്.
ഭർത്താവ്: പരേതനായ നടക്കൽ മൊയ്തീൻ.
മക്കൾ: മൂസ, ഇബ്രാഹിം, സൂപ്പി (മുൻ യു.ഡി ക്ലാർക്ക്, വടകര കോടതി), അബ്ദുൾ സലാം (വിമുക്തഭടൻ), കുഞ്ഞാമി, പാത്തുമ്മ, മറിയം,കദീശ,നഫീസ.
മരുമക്കൾ: കെ കുഞ്ഞമ്മദ് മാസ്റ്റർ, അബ്ദുള്ള പനോട്ട്, കെ.പി. മൊയ്തി, ബി.എം. മൂസ (മുൻ അധ്യാപകൻ, മുചുകുന്ന് യു.പി സ്കൂൾ), പരേതനായ പെരുവാന്തി സൂപ്പി.
കബറടക്കം 10 മണിക്ക് കുട്ടോത്ത് ജുമാ മസ്ജിദിൽ.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.