പേരാമ്പ്രയില്‍ തെരുവ് നായയുടെ ആക്രമണം; മൂന്ന് ആടുകള്‍ക്ക് ഗുരുതര പരുക്ക്‌


പേരാമ്പ്ര: പട്ടികളുടെ അക്രമത്തില്‍ 3 ഓളം ആടുകള്‍ക്ക് ഗുരുതര പരിക്ക്. എടവരാട് കൈപ്രം കിഴക്കേ പറമ്പില്‍ സത്യന്റെ ആടുകളെയാണ് ഇന്ന് വൈകീട്ട് നാലോളം വരുന്ന നായ്ക്കള്‍ ആക്രമിച്ചത്.

പ്രദേശത്തു തെരുവ് നായ്കളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്നും അധികൃതരുടെ ഭാഗത്ത് നിന്നും എന്തെങ്കിലും നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.