തെരുവുനായയുടെ കടിയേറ്റ വയോധികൻ മരിച്ചു


മണിയൂർ: തെരുവ് നായയയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മണിയൂർ രാമത്തു മീത്തൽ നാരായണൻ അടിയോടിയാണ് മരിച്ചത്. 74 വയസ്സായിരുന്നു. റിട്ടയർഡ് റെയിൽവേ ഉദ്യോഗസ്ഥനാണ്.

ഫെബ്രുവരി 3ന് വീട്ടിലെ വരാന്തയിൽ ഇരിക്കവെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്, മുഖത്ത് സരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ്ആ ശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ: മീനാക്ഷി അമ്മ മക്കൾ: അനിൽകുമാർ, സുനിൽകുമാർ, റീന, സന്തോഷ്‌ കൊയിലാണ്ടി.