തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജിന് രണ്ടാം സ്ഥാനം (വീഡിയോ കാണാം)


കൊയിലാണ്ടി: ദേശീയ സമ്മതിദായക ദിനത്തോട് അനുബന്ധിച്ച് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ജില്ലാതല ഷോര്‍ട്ട് ഫിലിം നിര്‍മ്മാണ മത്സരത്തില്‍ കൊയിലാണ്ടി ആര്‍. ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന് രണ്ടാം സ്ഥാനം ലഭിച്ചു. കോളേജിലെ പത്ത് വിദ്യാര്‍ത്ഥികളാണ് സമ്മാനാര്‍ഹമായ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചത്.

കോഴിക്കോട് കളക്ടറേറ്റില്‍ വച്ച് നടന്ന ചടങ്ങില്‍ കോളേജിന് വേണ്ടി വിദ്യാര്‍ത്ഥി പ്രതിനിധികളായ കൃപാന്ത് മാധവനും അശ്വനി മനോഹരനും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗരി ടി.എല്‍ റെഡ്ഡിയില്‍ നിന്ന് ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി.

ഷോര്‍ട്ട് ഫിലിം കാണാം: