തെങ്ങില്‍ നിന്ന് വീണ് വിളയാട്ടൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം
മേപ്പയൂര്‍: തെങ്ങില്‍ നിന്ന് വീണ് വിളയാട്ടൂര്‍ സ്വദേശി മരിച്ചു. വിളയാട്ടുരിലെ തെങ്ങ് കയറ്റ തൊഴിലാളി പാലയുള്ള മീത്തല്‍ വിനോദനാണ് മരിച്ചത്. നാല്‍പ്പത്തിനാല് വയസ്സായിരുന്നു.
ചിങ്ങപുരത്ത് വച്ച് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. തേങ്ങപറയ്ക്കുന്നതിനിടയില്‍ വിനോദന്‍ താഴെ വീഴുകയായിരുന്നു. ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.
പരേതനായ കുഞ്ഞിരാമന്റെയും കാര്‍ത്ത്യായനിയുടെയും മകനാണ്. റീജയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ വിവേക്, വിസ്മയ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍ രാഘവന്‍, ശാന്ത.