തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഭൂചലനം, നിരവധി വീടുകളില്‍ വിള്ളല്‍
പാലക്കാട്: തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധയിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. തൃശൂരില്‍ റിക്ചര്‍ സ്കെയിലില്‍ 3.3 രേഖപ്പെടുത്തിയ ഭൂചലനം പീച്ചി, പട്ടിക്കാട് മേഖലയിലാണ് അനുഭവപ്പെട്ടത്. പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോരമേഖലയായ പാലക്കുഴിയിലും ഭൂചലനമുണ്ടായി.
ഇടിമുഴക്കം പോലുള്ള ശബ്ദമുണ്ടായെന്നും 5 സെക്കന്റ് നീണ്ടു നിന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. പനംകുറ്റി, വാല്‍ക്കുളമ്പ്, പോത്തുചാടി,രക്കാണ്ടി മേഖലയിലും പ്രതിഫലനമുണ്ടായി. നിരവധി വീടുകളുടെ ഭിത്തികളില്‍ വിള്ളലുകളുണ്ടായി.