തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം ഇറക്കിയേക്കും
തൃശൂര്‍: പൂരം നിയന്ത്രണങ്ങളോടെ നടത്താന്‍ ആലോചന. തീരുമാനം കൊവിഡ് വ്യാപനം കണക്കിലെടുത്ത്. പൂരം നടത്തിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം ഇറക്കിയേക്കും. 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രവേശനമനുവദിക്കില്ല. ഇലഞ്ഞിത്തറ മേളം കാണാന്‍ കര്‍ശന നിയന്ത്രണങ്ങളോടെ ആളുകളെ പ്രവേശിപ്പിക്കും.
ഏപ്രില്‍ 23 ന് നടക്കുന്ന തൃശൂര്‍ പൂരം നടത്തിപ്പില്‍ ആളുകളെ നിയന്ത്രിക്കുന്നതുള്‍പ്പെടെ മാര്‍ഗനിര്‍ദേശമിറക്കണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമാവശ്യപ്പെട്ട് കലക്ടര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പൂരം നടത്തുന്നത് രോഗം പടരാന്‍ കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തി.