തൃപ്പൂണിത്തറ മണ്ഡലം ഫോട്ടോ ഫിനിഷിംഗിലേക്ക്; ഇഞ്ചോടിഞ്ച് പോരാട്ടം, 203 വോട്ടിന് കെ.ബാബു മുന്നില്‍
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു 203 വോട്ടിന് മുന്നില്‍. 6 ബൂത്താണ് ഇനി എണ്ണാനുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് രണ്ടാം സ്ഥാനത്താണ്.
കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും ശ്രദ്ധേയമായ മത്സരം നടക്കുന്ന ഒരു മണ്ഡലമാണ് തൃപ്പൂണിത്തുറ. കഴിഞ്ഞ തവണത്തെ തോല്‍വിക്ക് കെ ബാബു പകരം വീട്ടുമോ, അതോ എം സ്വരാജ് തന്നെ വീണ്ടും വിജയിക്കുമോ എന്നതാണ് ഏവരും ഉറ്റ് നോക്കുന്നത്. എല്‍ഡിഎഫില്‍ വലിയ തര്‍ക്കങ്ങള്‍ക്കൊന്നും ഇടയില്ലാതെ എം സ്വരാജിന് സീറ്റ് ലഭിച്ചപ്പോള്‍, ഏറെ തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലായിരുന്നു കെ ബാബുവിനെ വീണ്ടും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കഴിഞ്ഞ തവണ തിരിച്ചടിയായ അഴിമതി പ്രതിച്ഛായ മാഞ്ഞുവെന്നതും ‘ബിജെപി’ വോട്ടുകളിലെ പ്രതീക്ഷയുമാണ് സ്വരാജിനെതിരായ പോരാട്ടത്തില്‍ കെ ബാബുവിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.