തൃക്കാര്‍ത്തിക സംഗീതോത്സവത്തിന്റെ നാലാംനാള്‍ കൊല്ലം പിഷാരികാവില്‍ ദര്‍ശനത്തിനെത്തി എം.ടി വാസുദേവന്‍ നായര്‍


കൊല്ലം: കൊല്ലം ശ്രീ പിഷാരികാവില്‍ ദര്‍ശനത്തിനെത്തി ജ്ഞാനപീഠപുരസ്‌കാര ജേതാവ് എം.ടി വാസുദേവന്‍ നായര്‍. ഏറെക്കാലത്തിനുശേഷമാണ് എം.ടി പിഷാരികാവിലെത്തുന്നത്. വൈകുന്നേരം അഞ്ചരയോടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ക്ഷേത്രത്തിലെത്തിയ എം.ടി ദര്‍ശനത്തിനുശേഷം മടങ്ങുകയും ചെയ്തു.

പിഷാരികാവില്‍ തൃക്കാര്‍ത്തിക സംഗീതോത്സവത്തിന്റെ നാലാം ദിവസമാണ് ഇന്ന്. നവംബര്‍ 12ന് ആരംഭിച്ച സംഗീതോത്സവം സംഗീതസംവിധായന്‍ വിദ്യാധരന്‍ മാസ്റ്ററാണ് ഉദ്ഘാടനം ചെയ്തത്. പ്രഥമ തൃക്കാര്‍ത്തിക പുരസ്‌കാരം വിദ്യാധരന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. നവംബര്‍ 19നാണ് സംഗീതോത്സവം അവസാനിക്കുന്നത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.