തൂണേരിയിലെ മുസ്‌ലിം ലീഗ് മുന്‍ നേതാവ് ചെറുവാത്ത ആലിക്കുട്ടി അന്തരിച്ചു
തൂണേരി: മുസ്‌ലിം ലീഗിന്റെ മുന്‍ നേതാവ് ചെറുവാത്ത ആലിക്കുട്ടി അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നാദാപുരം മണ്ഡലം ട്രഷററായി പ്രവര്‍ത്തിച്ച അദ്ദേഹം സലഫി മസ്ജിദിന്റെ സ്ഥാപകന്‍ കൂടിയാണ്. പരേതനായ ചെറുവാത്ത മഠത്തില്‍ അമ്മദാജിയുടെയും നാദാപുരം കോമ്പി കുഞ്ഞിപ്പാത്തുമ്മയുടെയും മകനാണ്. ചന്ദ്രിക പത്രത്തിന്റെ ഖത്തറിലെ റസിഡന്റ് എഡിറ്ററായ അഷ്‌റഫ് തൂണേരി മകനാണ്.
ഭാര്യമാര്‍: ഓര്‍ക്കാട്ടേരി ചെട്ടിയാംവീട്ടില്‍ കുഞ്ഞാമിന, ഫാത്തിമ.
മക്കള്‍: അഷ്റഫ് തൂണേരി (റസിഡന്റ് എഡിറ്റര്‍, ഖത്തര്‍ ചന്ദ്രിക), പരേതനായ മുഹമ്മദ് അലി സിറാജ്, മുഹമ്മദ് അലി ശിഹാബ് (എച്ച്.ആര്‍ ഓഫീസര്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, ഖത്തര്‍), സിദ്ധീഖുല്‍ അക്ബര്‍ (ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, ഖത്തര്‍).
മരുമക്കള്‍: സൗദമോള്‍ കാലിക്കടവ്, ശബീബ കുറ്റ്യാടി, ഫര്‍സാനത്ത തലശേരി.
മയ്യിത്ത് ഇന്ന് ഉച്ചക്ക് തൂണേരിയില്‍ ഖബറടക്കും.